അണ്ടർ 19 കിരീടം നിലനിർത്താൻ ഇന്ത്യൻ യുവനിര ഇന്നിറങ്ങും

അണ്ടർ 19 കിരീടം നിലനിർത്താൻ ഇന്ത്യൻ യുവനിര ഇന്നിറങ്ങും. ആദ്യ മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ. ശ്രീലങ്കക്കെതിരെ ഇന്ത്യൻ യുവനിരക്ക് തന്നെയാണ് മുൻതൂക്കം. അഞ്ച് ഐ.പി.എൽ താരങ്ങൾ അടങ്ങിയ ടീമാണ് ഇന്ത്യയുടേത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ യശസ്‌വി ജയ്‌സ്വാൾ, ക്യാപ്റ്റൻ പ്രിയം ഗാർഗ്, ഫാസ്റ്റ് ബൗളർ കാർത്തിക് ത്യാഗി, കിങ്‌സ് ഇലവൻ പഞ്ചാബ് താരം രവി ബിഷ്‌ണോയി എന്നിവരാണ് ഇന്ത്യയുടെ തുറുപ്പുചീട്ടുകൾ.

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്ക് ശ്രീലങ്കയെ കൂടാതെ ജപ്പാനും ന്യൂസിലാൻഡുമാണ് എതിരാളികൾ. ഇന്ന് ഉച്ചക്ക് ഇന്ത്യൻ സമയം 1.30നാണ് മത്സരം. ഇന്ത്യ നിലവിൽ നാല് അണ്ടർ 19 ലോകകപ്പ് കിരീടം നേടിയിട്ടുണ്ട്.

Previous articleഇന്ത്യൻ ടീമിന്റെ സെലക്ടർമാർക്കായി ബി സി സി ഐ അപേക്ഷ ക്ഷണിച്ചു
Next articleബുണ്ടസ് ലീഗയിലും ചരിത്രമെഴുതി ഹാട്രിക്ക് ഹീറോ ഹാലൻഡ്