അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നയിക്കുക 17 വയസ്സുകാരന് ഇടം കൈയ്യന്‍ ഓള്‍റൗണ്ടര്‍ ബ്രൈസ് പാര്‍സണ്‍സ്. 2014ലെ കിരീട ജേതാക്കളായ ദക്ഷിണാഫ്രിക്കയാണ് ഇപ്രാവശ്യം ടൂര്‍ണ്ണമെന്റിന് ആതിഥ്യം വഹിക്കുന്നത്. ഖാന്യ കോടാനി ആണ് വൈസ് ക്യാപ്റ്റന്‍. ടൂര്‍ണ്ണമെന്റിനായി 15 അംഗ സ്ക്വാഡിനെ ആണ് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചിട്ടുള്ളത്.
ലോകകപ്പിന് മുമ്പ് ആവശ്യത്തിന് മാച്ച് പ്രാക്ടീസ് ദക്ഷിണാഫ്രിക്കയ്ക്ക് ഉണ്ടാകും. ഇന്ത്യയുമായി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കളിച്ച ശേഷം ഇന്ത്യയും ന്യൂസിലാണ്ടും സിംബാബ്വേയും അടങ്ങുന്ന ചതുര്‍രാഷ്ട്ര പരമ്പരയിലും ഈ ടീം കളിക്കുന്നുണ്ട് ലോകകപ്പിന് മുന്നോടിയായി. അഫ്ഗാനിസ്ഥാന്, കാനഡ, യുഎഇ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ദക്ഷിണാഫ്രിക്ക. ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തില്‍ ടീം അഫ്ഗാനിസ്ഥാനതിരെയാണ് കളിക്കുക.
South Africa squad: Bryce Parsons (c), Khanya Cotani (vc), Luke Beaufort, Jonathan Bird, Merrick Brett, Achille Cloete, Gerald Coetzee, Tyrese Karelse, Mondli Khumalo, Jack Lees, Andrew Louw, Levert Manje, Odirile Modimokoane, Pheko Moletsane, Tiaan van Vuuren