ഒച്ചിഴയും വേഗത്തിൽ ഇന്നിങ്ങ്സ്, ട്വിറ്ററിൽ ധോണിക്കെതിരെ ട്രോളുകളുമായി ആരാധകർ

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി 20-യില്‍ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ മുൻ ക്യാപ്റ്റൻ എംഎസ് ധോണിക്കെതിരെ വലിയ പ്രതിധേധമാണ് ഉയരുന്നത്. 37 പന്തിൽ 27 റൺസ് മാത്രമെടുത്ത ധോണിയുടെ മെല്ലെ പോക്ക് ഇന്നിംഗ്സ് ആണ് ഇന്ത്യയുടെ തോൽവിക്ക് വഴി വെച്ചത് എന്നാണ് ആരാധകർ പറയുന്നത്.

അവാന ഓവർ മുഴുവൻ ബാറ്റ് ചെയ്ത ധോണി ആകെ നേടിയത് ഒരു സിക്സ് മാത്രമായിരുന്നു. ബാക്കിയുള്ള അഞ്ചു പന്തിലും റൺസ് ഒന്നും എടുക്കാൻ ധോണിക്ക് കഴിഞ്ഞിരുന്നില്ല, മാത്രമല്ല അനായാസം എടുക്കാമായിരുന്ന ഒരു സിംഗിളും ധോണി ഓടാൻ കൂട്ടാക്കാതെ നഷ്ടമായിരുന്നു. ഇതൊക്കെയാണ് ധോണിക്കെതിരെ ആരാധകരെ തിരിച്ചത്. എന്തായാലും ട്വിറ്റർ മുഴുവൻ ധോണിക്കെതിരെയുള്ള ട്രോളുകളും പ്രതിഷേധങ്ങളും ആണ്. കുറച്ചു ട്വീറ്റുകൾ കാണാം.

Previous articleഎബി ഡി വില്ലിയേഴ്സ് ടി20 ബ്ലാസ്റ്റിന് എത്തും
Next articleഈസ്റ്റ് ബംഗാളും പോയന്റ് കളഞ്ഞു, ചെന്നൈ സിറ്റിക്ക് ഐലീഗ് കിരീടം ഒരു ജയം അകലെ