ഓസ്ട്രേലിയയ്ക്ക് വേണ്ടി ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ തോൽവിയായിരുന്നു ഫലമെങ്കിലും ട്രാവിസ് ഹെഡിന്റെ മികവാര്‍ന്ന പ്രകടനം 291 റൺസിലേക്ക് എത്തിക്കുവാന്‍ ഓസ്ട്രേലിയയെ സഹായിച്ചിരുന്നു.
പുറത്താകാതെ 70 റൺസ് നേടിയ താരം പക്ഷേ മിച്ചൽ മാര്‍ഷ് തിരികെ എത്തിയതോടെ ഈ മത്സരത്തിൽ ആറാം നമ്പറിലാണ് ഇറങ്ങിയത്. രണ്ടാം മത്സരത്തിൽ താരം നാലാം നമ്പറിൽ ആണ് ഇറങ്ങിയത്.
എന്നാൽ ഭാവിയിൽ ഓസ്ട്രേലിയയുടെ ഓപ്പണറായി ട്രാവിസ് ഹെഡ് ഇറങ്ങുമെന്നാണ് ഉടനല്ലെങ്കിലും 12 മാസത്തിനുള്ളിൽ വാര്‍ണര്‍ക്കൊപ്പം ഓപ്പൺ ചെയ്യുക ഹെഡ് ആയിരിക്കുമെന്നും ഗിൽ ക്രിസ്റ്റ് പറഞ്ഞു.
വേഗത്തിൽ സ്കോര്‍ ചെയ്യുവാനും ടീമിന് അടിത്തറ പാകുന്ന ഇന്നിംഗ്സ് പടുത്തുയര്‍ത്തുവാനും ശേഷിയുള്ള താരമാണ് ട്രാവിസ് ഹെഡ് എന്നാണ് ഗിൽക്രിസ്റ്റ് താരത്തെ വിശേഷിപ്പിച്ചത്.