സൂന്‍ഡിയയ്ക്ക് ജയം 6 വിക്കറ്റിന്

കാല്‍മോവിനതിരെ 6 വിക്കറ്റ് വിജയം ഉറപ്പാക്കി സൂന്‍ഡിയ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാല്‍മോവ് 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് നേടിയപ്പോള്‍ സൂന്‍ഡിയ 6.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. കോല്‍മോവിന് വേണ്ടി ഓപ്പണര്‍മാരായ ജിജിനും(25) അല്‍ത്താഫും(12) റണ്‍സ് കണ്ടെത്തിയെങ്കിലും പിന്നീട് വന്ന താരങ്ങളില്‍ നിന്ന് ശ്രദ്ധേയമായ പ്രകടനം വരാതിരുന്നപ്പോള്‍ ടീം 57/5 എന്ന സ്കോറില്‍ ഒതുങ്ങി. സൂന്‍ഡിയയ്ക്ക് വേണ്ടി ലിബിന്‍ ഇടിക്കുള രണ്ട് വിക്കറ്റ് വീഴ്ത്തി.

58 റണ്‍സ് ചേസ് ചെയ്ത് 6.4 ഓവറില്‍ 6 വിക്കറ്റ് വിജയം സ്വന്തമാക്കുമ്പോള്‍ സൂന്‍ഡിയയ്ക്ക് വേണ്ടി റിജു(16), അഖില്‍(12), സജീവ്(14) എന്നിവരാണ് പ്രധാന സ്കോറര്‍മാരായത്. സജീവ് 5 പന്തില്‍ നിന്നാണ് 14 റണ്‍സ് നേടിയത്. ആര്‍എസ് രഞ്ജിത്ത് കാല്‍മോവിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

Previous article‘ഫൈനൽ’ പോരാട്ടത്തിന് ഇന്ത്യയും ഓസ്ട്രേലിയയും ഇറങ്ങും
Next articleപ്രിത്വി ഷോയിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് ജയം