എട്ട് പേരുമായി എത്തി, വിജയവുമായി മടങ്ങി ട്രിവാന്‍ഡ്രം ഇലവന്‍

- Advertisement -

തങ്ങളുടെ രണ്ടാം മത്സരത്തില്‍ എട്ട് പേരുമായാണ് കളത്തിലെത്തിയതെങ്കിലും 26 റണ്‍സിന്റെ വിജയവുമായി മടങ്ങി ട്രിവാന്‍ഡ്രം ഇലവന്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം ഇലവന്‍ 79/5 എന്ന സ്കോറാണ് എട്ടോവറില്‍ നേടിയത്. 22 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ വിഷ്ണു കൃഷ്ണനും 11 പന്തില്‍ നിന്ന് 23 റണ്‍സ് നേടിയ ജിതേഷുമാണ് ട്രിവാന്‍ഡ്രം ഇലന് വേണ്ടി ബാറ്റിംഗില്‍ തിളങ്ങിയത്. എസ്‍സി സോഫ്ട് ടെക്നോളജീസിന് വേണ്ടി സുഹൈല്‍ മുഹമ്മദ്, ഷംനാദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

80 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ എസ്‍സിസോഫ്ട് ടെക്നോളജീസിന് 5 വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സേ നേടാനായുള്ളു. സുഹൈല്‍ മുഹമ്മദ് 20 റണ്‍സും ഷംനാദ് 5 പന്തില്‍ നിന്ന് 14 റണ്‍സുമായി പുറത്താകാതെ നിന്നുവെങ്കിലും ജയം ടീമിനെ കൈവിട്ടു. ട്രിവാന്‍ഡ്രം ഇലവന് വേണ്ടി ടിഎന്‍ ജയകൃഷ്ണന്‍ മൂന്ന് വിക്കറ്റ് നേടി.

Advertisement