14 റണ്‍സ് വിജയവുമായി ടിസിഎസ് യംഗിസ്ഥാന്‍

- Advertisement -

ടിപിഎല്‍ 2020ല്‍ ആവേശകരമായ മത്സരത്തില്‍ 14 റണ്‍സിന്റെ വിജയം നേടി ടിസിഎസ് യംഗിസ്ഥാന്‍. എഐആര്‍ സ്ട്രൈക്കേഴ്സിനെതിരെയാണ് ടീമിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത യംഗിസ്ഥാന് വേണ്ടി മാര്‍ട്ടിന്‍ പ്രഭോ(25), ടോമിയോ മാത്യൂ(22) എന്നിവര്‍ മികവ് പുലര്‍ത്തിയപ്പോള്‍ ടീം 6 വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് നേടി. സ്ട്രൈക്കേഴ്സിന് വേണ്ടി കിരണ്‍ മൂന്ന് വിക്കറ്റും ആനന്ദ് രണ്ട് വിക്കറ്റും നേടി.

ബാറ്റിംഗില്‍ അരുണ്‍ തോമസിനും(13) കിരണിനും(12) പിന്തുണ നല്‍കുവാന്‍ മറ്റു താരങ്ങള്‍ക്ക് കഴിയാതെ പോയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സ് മാത്രമാണ് എഐആര്‍ സ്ട്രൈക്കേഴ്സിന് നേടാനായത്. നാല് വിക്കറ്റുമായി നവീന്‍ ടിസിഎസിന് വേണ്ടി തിളങ്ങി. മാര്‍ട്ടിന്‍ രണ്ട് വിക്കറ്റും നേടി.

Advertisement