16 പന്തില്‍ 40 റണ്‍സുമായി പ്രവീണ്‍ ശശിധരന്‍, രണ്ടോവര്‍ ബാക്കി നില്‍ക്കെ 9 വിക്കറ്റ് ജയം നേടി ക്യുബര്‍സ്റ്റ് ബ്ലാക്ക്

- Advertisement -

സിഫി തണ്ടറിനെതിരെ മികച്ച വിജയവുമായി ക്യുബര്‍സ്റ്റ് ബ്ലാക്ക്. പ്രവീണ്‍ ശശിധരിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് മത്സരം ക്യുബര്‍സ്റ്റിന് അനുകൂലമാക്കി മാറ്റിയത്. ജയിക്കുവാന്‍ 76 റണ്‍സ് വേണ്ടിയിരുന്നു ക്യുബര്‍സ്റ്റ് 6 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് നേടിയാണ് വിജയം കുറിച്ചത്.

16 പന്തില്‍ 6 സിക്സ് സഹിതം 40 റണ്‍സാണ് പ്രവീണ്‍ നേടിയത്. അവസാന നാലോവറില്‍ 34 റണ്‍സായിരുന്നു ക്യുബര്‍സ്റ്റ് നേടേണ്ടതെങ്കിലും രണ്ടോവറില്‍ ലക്ഷ്യം മറികടക്കുവാന്‍ പ്രവീണ്‍ സഹായിച്ചു. പ്രവീണിന് പിന്തുണയായി രഞ്ജിത്ത് രഘുവരന്‍(16), സമീര്‍ ജോര്‍ജ്ജ്(18*) എന്നിവരും തിളങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിഫി 75 റണ്‍സാണ് എട്ടോവറില്‍ നേടിയത്. 40/5 എന്ന നിലയലിയാരുന്നു സിഫി ആറോവര്‍ പിന്നിട്ടപ്പോള്‍. അവസാന രണ്ടോവറില്‍ നിന്ന് 35 റണ്‍സാണ് സിഫി നേടിയത്. 10 പന്തില്‍ നിന്ന് 30 റണ്‍സ് നേടി കൃഷ്ണകുമാറിന്റെ പ്രകടനമാണ് സിഫിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ജിമ്സണ്‍ ജോസഫ് 17 റണ്‍സ് നേടി. ക്യുബര്‍സ്റ്റിനായി വിജയ് ശങ്കര്‍ 4 വിക്കറ്റ് നേടി.

Advertisement