സൂരജിന്റെ തകര്‍പ്പന്‍ പ്രകടനം, അപരാജിതമായ ഓപ്പണിംഗ് കൂട്ടുകെട്ട്, പിറ്റ്സ് ബ്ലാക്കിന്റെ വിജയം 10 വിക്കറ്റിന്

- Advertisement -

പിറ്റ്സ് ബ്ലാക്കിന് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇന്ന് നടന്ന മത്സരത്തില്‍ ട്രിവാന്‍ഡ്രം ഇലവനെയാണ് പിറ്റ്സ് ബ്ലാക്ക് തകര്‍ത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം ഇലവന്‍ 51 റണ്‍സാണ് 6 വിക്കറ്റ് നഷ്ടത്തില്‍ 8 ഓവറില്‍ നിന്ന് നേടിയതെങ്കില്‍ ലക്ഷ്യം പിറ്റ്സ് ബ്ലാക്ക് 5 ഓവറില്‍ കൈവരിച്ചു. പിറ്റ്സിന് വേണ്ടി സൂരജ് 17 പന്തില്‍ നിന്ന് പുറത്താകാതെ 34 റണ്‍സ് നേടിയപ്പോള്‍ ഒപ്പം രവികുമാര്‍ 13 റണ്‍സ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം ഇലവന് വേണ്ടി 13 റണ്‍സ് നേടിയ അരവിന്ദ് കൃഷ്ണ ടോപ് സ്കോറര്‍ ആയി. പിറ്റ്സിന് വേണ്ടി വിഷ്ണു വി നായര്‍ മൂന്നും രാഹുല്‍ രണ്ടും വിക്കറ്റ് നേടി ബൗളിംഗില്‍ തിളങ്ങി.

Advertisement