ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തിനായി ടോം മൂഡിയും രംഗത്ത്

Moodyd E1613994825139

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് എത്താനുള്ള ആഗ്രഹം വ്യക്തമാക്കി ടോം മൂഡി. നിലവിലെ പരിശീലകൻ രവി ശാസ്ത്രി ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയും ഇതിന് ശേഷം സ്ഥാനമേറ്റെടുക്കാൻ ടോം മൂഡിക്ക് ആഗ്രഹമുണ്ടെന്ന് ആസ്ട്രേലിയൻ മാധ്യമമായ സ്കൈ ആസ്ട്രേലിയ റിപ്പോർട്ട് ചെയ്തു.

ഇതിന് മുൻപ് മൂന്ന് തവണയും ഇന്ത്യൻ ക്രിക്കറ്റ് പരിശീലക സ്ഥാനത്തേക്ക് മൂഡി അപേക്ഷിച്ചിരുന്നു. നിലവിൽ സൺറൈസേഴ്സ് ഹൈദബാദിന്റെയും ശ്രീലങ്കൻ ദേശീയ ടീമിന്റെയും ഡയറക്ടറാണ് ടോം മൂഡി. 2016ൽ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ഡേവിഡ് വാർണറുടെ നേതൃത്വത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തുമ്പോൾ പരിശീലകൻ ടോം മൂഡിയായിരുന്നു.

Previous articleഇന്ത്യുമായുള്ള മത്സരം മാത്രമല്ല പാക്കിസ്ഥാന്റെ ന്യൂസിലാണ്ടുമായുള്ള മത്സരവും ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നു- ഹസന്‍ അലി
Next articleകേരളത്തിനെതിരെ 83 റൺസ് വിജയം രാജസ്ഥാന്‍ വിനൂ മങ്കഡ് ട്രോഫി ക്വാര്‍ട്ടറിൽ, കേരളത്തിനായി തിളങ്ങിയത് ഷൗൺ റോജര്‍ മാത്രം