ഇംഗ്ലണ്ടിന് 19 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മാത്രം നൽകി ന്യൂസിലാണ്ടിന്റെ ടോം ബ്ലണ്ടൽ. താരം ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്താകുമ്പോള്‍ ന്യൂസിലാണ്ട് 306 റൺസാണ് നേടിയത്. ബ്ലണ്ടൽ 138 റൺസ് നേടി പുറത്തായപ്പോള്‍ ഇംഗ്ലണ്ടിനായി ഒല്ലി റോബിന്‍സൺ നാലും ജെയിംസ് ആന്‍ഡേഴ്സൺ 3 വിക്കറ്റും നേടി.
മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 79/2 എന്ന നിലയിലാണ്. മത്സരത്തിൽ 98 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്.
ഓപ്പണര്‍മാരായ സാക്ക് ക്രോളിയെയും(28) ബെന്‍ ഡക്കറ്റിനെയും(25) ഇംഗ്ലണ്ടിന് നഷ്ടമായപ്പോള്‍ ഒല്ലി പോപ് 14 റൺസും സ്റ്റുവര്‍ട് ബ്രോഡ് 6 റൺസും നേടിയാണ് ക്രീസിലുള്ളത്.
 
					













