സെഞ്ചുറിയുമായി മുരളി വിജയ്,ടുട്ടി പാട്രിയറ്റ്സിനെ തകർത്ത് തൃച്ചി വാറിയേഴ്സ്

- Advertisement -

തമിഴ്‌നാട് പ്രീമിയർ ലീഗിൽ തൃച്ചി വാറിയേഴ്സിന് ജയം. 17 റൺസിനാണ് ടുട്ടി പാട്രിയറ്റ്സിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത തൃച്ചി 4 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ടുട്ടി പാട്രിയറ്റ്സിന് 7 വിക്കറ്റ് നഷ്ടത്തിൽ 160 റൺസേ നേടാനായുള്ളൂ. തൃച്ചി വാറിയേഴ്സിന്റെ ആദ്യ ജയമാണിത്. 57 പന്തിൽ മുരളി വിജയ് നേടിയ( 101) സെഞ്ചുറിയാണ് തൃച്ചിയെ ജയത്തിലേക്ക് നയിച്ചത്.

4 സികറുകളും 11 ഫോറുമടങ്ങുന്ന മികച്ച പ്രകടനമായിരുന്നു വിജയുടേത്. ഗണേഷ് (52) ശക്തമായ പിന്തുണയും നൽകി. അതിയശരാജ് ഡേവിഡ്സൺ 4 വിക്കറ്റ് വീഴ്ത്തി തൃച്ചിയുടെ കുതിപ്പിന് ഭാഗികമായി കടിഞ്ഞാണിട്ടു. മറുപടി ബാറ്റിംഗിനിറങ്ങിയ ടുട്ടി വാറിയേഴ്സിന്റെ അക്ഷയ് ശ്രീനിവാസന്റെ (63) മികച്ച പ്രകടനത്തിനും രക്ഷിക്കാനായില്ല. സുബ്രഹ്മണ്യം ശിവയും(25) അദ്ദേഹത്തിന് പിന്തുണ നൽകി. തൃച്ചിക്ക് വേണ്ടി ചന്ദ്രശേഖറും പൊയാമൊഴിയും 2 വിക്കറ്റ് വീതം വീഴ്ത്തി.

Advertisement