ക്രിക്കറ്റിൽ നിന്ന് വിരമിച്ച മനോജ് തിവാരി വീണ്ടും വിവാദ പ്രസ്താവന നടത്തി. കഴിഞ്ഞ ദിവസം ധോണിയെ വിമർശിച്ച തിവാരി ഇന്ന് ഗംഭീറിനെതിരെയും വലിയ പരാമർശം നടത്തി. ഗംഭീറുമായുള്ള ഉടക്ക് തന്റെ കരിയറിനെ ബാധിച്ചു എന്ന് തിവാരി പറഞ്ഞു.
കെകെആറിൽ നിന്ന് അതുകൊണ്ടാണ് താൻ പുറത്തായത് എന്നും അവിടെ തുടർന്നിരുന്നു എങ്കിൽ തൻ്റെ കരിയറിൽ കൂടുതൽ പണം സമ്പാദിക്കുമായിരുന്നുവെന്നും കൊൽക്കത്തൻ മാധ്യമമായ ആനന്ദബസാർ പത്രികയോട് സംസാരിക്കവെ തിവാരി പറഞ്ഞു.
“ഞാൻ കെകെആറിൽ ഉള്ള കാലത്ത് ഡ്രസ്സിംഗ് റൂമിൽ ഗംഭീറുമായി വലിയ വഴക്ക് ഉണ്ടായിരുന്നു. അതൊന്നും പുറത്ത് വന്നില്ല. 2012ൽ KKR ചാമ്പ്യന്മാരായി. അന്ന് എനിക്ക് ഫോർ അടിക്കാൻ കഴിഞ്ഞത് കൊണ്ടാണ് ടീം വിജയിച്ചത്. ഒരു വർഷം കൂടി കെകെആറിന് കളിക്കാൻ അവസരം ലഭിച്ചു. 2013ൽ ഗംഭീറുമായി അടി ചെയ്തില്ലായിരുന്നെങ്കിൽ ഒരുപക്ഷെ രണ്ടോ മൂന്നോ വർഷം കൂടി കളിക്കാമായിരുന്നു.” തിവാരി പറഞ്ഞു
“അതായത് കരാര് പ്രകാരം എനിക്ക് കിട്ടേണ്ടിയിരുന്ന തുക കൂടുമായിരുന്നു. ബാങ്ക് ബാലൻസ് ശക്തിപ്പെടുത്തുമായിരുന്നു. അതൊന്നും ഉണ്ടായില്ല. അവർ തന്നെ റിലീസ് ചെയ്തു” മനോജ് തിവാരി ആനന്ദബസാർ പത്രികയോട് പറഞ്ഞു.