ടിം ഡേവിഡ് ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു – ഡേവിഡ് വാര്‍ണര്‍

Sports Correspondent

ടിം ഡേവിഡിന്റെ ടീമിലേക്കുള്ള വരവോട് കൂടി ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ക്ക് ടീം തിരഞ്ഞെടുപ്പ് ഒരു തലവേദനയായി മാറിയിട്ടുണ്ടെന്ന് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍. ഓസ്ട്രേലിയയ്ക്കായി മികച്ച പ്രകടനങ്ങളാണ് അരങ്ങേറ്റം കുറിച്ച് ഏതാനും മത്സരങ്ങളിൽ ടിം പുറത്തെടുത്തിട്ടുള്ളത്.

ഫിനിഷര്‍മാരായി സ്റ്റോയിനിസും മാക്സ്വെല്ലും ഉള്ള ടീമിൽ ടിം ഡേവിഡിനെ എവിടെ ഉള്‍പ്പെടുത്തുമെന്നുള്ള തലവേദനയാണ് ഓസ്ട്രേലിയയ്ക്കുള്ളത്. താരത്തിനെ ഒഴിവാക്കാനാകാത്ത തരത്തിലുള്ള പ്രകടനം ആണ് ഡേവിഡ് പുറത്തെടുത്തിട്ടുള്ളത്.

ഇതോടെ ടീമിലെ സ്ഥാനം സ്റ്റീവന്‍ സ്മിത്തിന് നഷ്ടമാകുവാനും സാധ്യതയുണ്ട്.