ടിം ബ്രെസ്നന് വാര്‍വിക്ക്ഷയര്‍ കരാര്‍

Sports Correspondent

മുന്‍ ഇംഗ്ലണ്ട് താരം ടിം ബ്രെസ്നന് രണ്ട് വര്‍ഷത്തെ കൗണ്ടി കരാര്‍ നല്‍കി വാര്‍വിക്ക്ഷയര്‍. 2022 വരെയുള്ള കരാര്‍ ആദ്യ ഘട്ടത്തില്‍ ലോണ്‍ അടിസ്ഥാനത്തിലാണ്. ഇതിന് ആദ്യം ഇംഗ്ലണ്ട് ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. 19 വര്‍ഷത്തെ യോര്‍ക്ക്ഷയറുമായുള്ള ടിം ബ്രെസ്നന്റെ ബന്ധം ആണ് ഇതോടെ അവസാനിക്കുന്നത്.

2003ല്‍ അരങ്ങേറ്റം കുറിച്ച താരം അവിടെ 2014, 2015 സീസണുകളിലെ കിരീട നേടത്തില്‍ സുപ്രധാന പങ്കുവഹിച്ച താരമാണ്. യോര്‍ക്ക്ഷയറിന് വേണ്ടി 199 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 557 വിക്കറ്റുകളും 173 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 173 വിക്കറ്റുകളുമാണ് താരം നേടിയിട്ടുള്ളത്.