ഐസിസി ടി20 റാങ്കിംഗിൽ തിലക് വർമ്മ കരിയറിലെ ഏറ്റവും മികച്ച റാങ്കിലേക്ക് ഉയർന്നു!!

Newsroom

Tilak Varma

ഇന്ത്യയുടെ യുവ താരം തിലക് വർമ്മ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ കരിയറിലെ ഏറ്റവും ഉയർന്ന രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ടിനെ മറികടന്നാണ് തിലക് രണ്ടാം സ്ഥാനത്ത് എത്തിയത്. ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വിജയത്തിൽ 22 കാരനായ തിലക് വർമ്മ 72 റൺസുമായി പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു.

Tilak Varma

അടുത്തിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ രണ്ട് സെഞ്ച്വറികളും തിലക് നേടിയിരുന്നു. ഒന്നാമതുള്ള ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിനേക്കാൾ 23 പോയിന്റ് മാത്രം പിന്നിലാണ് അദ്ദേഹം. ഇപ്പോൾ, ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ നല്ല പ്രകടനം നടത്തിയാൽ ഒന്നാം സ്ഥാനം നേടാൻ അദ്ദേഹത്തിനാകും.

ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നാലാം സ്ഥാനത്തും യശസ്വി ജയ്‌സ്വാൾ ഒമ്പതാം സ്ഥാനത്തും ഉണ്ട്.