ഇന്ത്യയുടെ ഡേ നൈറ്റ് ടെസ്റ്റിന്റെ മത്സരം നടക്കാത്ത ദിവസത്തെ ടിക്കറ്റുകൾ റീഫണ്ട് ചെയ്യും

Staff Reporter

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന്റെ നാലാമത്തെയും അഞ്ചാമത്തെയും ദിവസത്തെ ടിക്കറ്റ് എടുത്തവർക്ക് ടിക്കറ്റ് തുക തിരിച്ച് നല്കാൻ തീരുമാനിച്ച് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മൂന്നാം ദിവസം ആദ്യ സെഷനിൽ തന്നെ അവസാനിച്ചിരുന്നു.

തുടർന്നാണ് അവസാന രണ്ടു ദിവസത്തെ ടിക്കറ്റുകൾ റീഫണ്ട് ചെയ്യാൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചത്. മത്സരത്തിന്റെ ആദ്യ നാല് ദിവസത്തെ മുഴുവൻ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റുപോയിരുന്നു. 50, 100, 150 രൂപ ടിക്കറ്റുകളായിരുന്നു ഓരോ ദിവസത്തേക്കും വിറ്റിരുന്നത്. മത്സരത്തിൽ ബംഗ്ലാദേശിനെ ഇന്നിങ്സിന് തോൽപ്പിച്ച് ഇന്ത്യ പരമ്പര 2-0 സ്വന്തമാക്കിയിരുന്നു.