ഇന്ത്യൻ ക്രിക്കറ് ടീമിന്റെ പരിശീലകനെ തിരഞ്ഞെടുത്തതിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ സപ്പോർട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കാനുള്ള കപിൽ ദേവിന്റെ നേതൃത്തിലുള സംഘത്തിന്റെ അഭ്യർത്ഥന നിരസിച്ച് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർസ്. ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിക്ക് പുതിയ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള അധികാരം മാത്രമാണ് ഉള്ളതെന്നാണ് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർസിന്റെ വാദം. പുതിയ പരിശീലകനെ നിയമിച്ചതിന് ശേഷമാണു സപ്പോർട്ടിങ് സ്റ്റാഫുകളെ നിയമിക്കാനുള്ള അധികാരം ആവശ്യപ്പെട്ട് കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ബി.സി.സി.ഐക്ക് കത്തയച്ചത്.
ഇത് പോലുള്ള വിഷയങ്ങളിൽ തീരുമാനം എടുക്കാനുള്ള സമയം കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർസിന്റെ മുൻപിൽ ഇപ്പോൾ ഇല്ലെന്നും കമ്മിറ്റി വ്യക്തമാക്കി. സ്‌പോർട്ടിങ് സ്റ്റാഫിനെ തിരഞ്ഞെടുക്കാൻ സുപ്രീം കോടതിയിൽ നിന്നോ അമിക്കസ് ക്യൂറിയിൽ നിന്നോ പ്രേത്യേക അനുമതി വേണമെന്നും കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർസ് വ്യക്തമാക്കി. ഇതോടെ ഓഗസ്റ്റ് 19 മുതൽ 22 വരെ സെലെക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിൽ സപ്പോർട്ടിങ് സ്റ്റാഫുകളെ തിരഞ്ഞെടുക്കും.
കപിൽ ദേവിനെ കൂടാതെ മുൻ ഇന്ത്യൻ പരിശീലകൻ അൻഷുമാൻ ഗെയ്ക്‌വാദ്, മുൻ വനിതാ ടീം അംഗം ശാന്ത രംഗസ്വാമി എന്നിവരാണ് ഇന്ത്യൻ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള സമിതിയിൽ അംഗങ്ങൾ.