ആദ്യ ജയം തേടി ലംപാർഡ് ഇന്ന് ലെസ്റ്ററിന് എതിരെ

പ്രീമിയർ ലീഗിൽ ആദ്യ ജയം തേടി ഇന്ന് ചെൽസി ലെസ്റ്റർ സിറ്റിക്കെതിരെ. ഫ്രാങ്ക് ലംപാർഡ് ചെൽസി പരിശീലകൻ എന്ന നിലയിൽ ആദ്യമായി ചെൽസിയുടെ സ്വന്തം മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തുമ്പോൾ ജയത്തിൽ കുറഞ്ഞ ഒന്നും ചെൽസി പ്രതീക്ഷിക്കുന്നില്ല. പക്ഷെ ബ്രെണ്ടൻ റോഡ്‌ജെഴ്സിന്റെ ലെസ്റ്റർ കരുത്തരായ എതിരാളികൾ തന്നെയാണ്. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 5 മണിക്കാണ് മത്സരം കിക്കോഫ്.

ആക്രമണത്തിൽ മികച്ചു നിൽക്കുമ്പോഴും പ്രതിരോധത്തിൽ വരുത്തുന്ന വൻ പിഴവുകളാണ് ചെൽസിയുടെ തലവേദന. എങ്കിലും യുണൈറ്റഡിനോട് 4 ഗോളുകൾ വഴങ്ങിയ പ്രതിരോധത്തിൽ ഇത്തവണയും മാറ്റം ഉണ്ടാകാൻ ഇടയില്ല. പക്ഷെ കാന്റെ ടീമിൽ തിരിച്ചെത്തും. ടാമി അബ്രഹാം തന്നെയാവും സ്‌ട്രൈക്കർ റോളിൽ. പുലിസിക്കും തന്റെ ആദ്യ പ്രീമിയർ ലീഗ് തുടക്കം ലഭിച്ചേക്കും. ലെസ്റ്റർ നിരയിൽ ചെൽസികെതിരെ മികച്ച റെക്കോർഡുള്ള വാർഡി തന്നെയാകും ആക്രമണം നയിക്കുക. അയേസോ പെരസും ടീമിലെ സ്ഥാനം നിലനിർത്തിയേക്കും.

Previous articleപുജാരക്ക് സെഞ്ചുറി, പരിശീലന മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ
Next articleകപിൽ ദേവിന്റെ അഭ്യർത്ഥന നിരസിച്ച് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർസ്