സർഫറാസ് ഖാൻ്റെ കളി ടെസ്റ്റ് ക്രിക്കറ്റിന് ആണ് കൂടുതൽ അനുയോജ്യം എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ടെസ്റ്റ് കരിയർ മികച്ച രീതിയിൽ തുടങ്ങിയ സർഫറാസ് തന്റെ ആദ്യ ടെസ്റ്റിൽ രണ്ട് അർധ സെഞ്ച്വറികൾ നേടിയിരുന്നു. രഞ്ജിയിൽ മികച്ച റെക്കോർഡ് ഉള്ള സർഫറാസിന് പക്ഷേ ഐ പി എല്ലിൽ ഇതുവരെ തിളങ്ങാനായിട്ടില്ല.
“അദ്ദേഹം അഞ്ച് ദിവസത്തെ കളിക്കാരനാണെന്ന് ഞാൻ കരുതുന്നു. അവൻ്റെ കളി ടെസ്റ്റിന് അനുയോജ്യമാണ്. ടി20 വ്യത്യസ്ത ഫോർമാറ്റാണ്. ആഭ്യന്തര ക്രിക്കറ്റിലും രഞ്ജി ട്രോഫിയിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അദ്ദേഹം നേടിയ റൺസിൻ്റെ അളവ് അതിശയകരമാണ്. അവർ പറയുന്നത് പോലെ, നിങ്ങൾ റൺസ് നേടിയാൽ അത് പാഴാകില്ല. അതാണ് സർഫറാസിന് സംഭവിച്ചത്”ഗാംഗുലി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ രണ്ട് അർധ സെഞ്ച്വറികൾ നേടി തിളങ്ങിയ സർഫറാസിന് രണ്ടാം ടെസ്റ്റിൽ തിളങ്ങാൻ ആയിരുന്നില്ല.