ടെസ്റ്റ് ക്രിക്കറ്റ് ടി20 പോലെയും ഏകദിനം പോലെയും മാര്‍ക്കറ്റ് ചെയ്യപ്പെടേണ്ടതുണ്ട്

Sports Correspondent

ടെസ്റ്റ് ക്രിക്കറ്റ് ഏകദിന ക്രിക്കറ്റും ടി20യും മാര്‍ക്കറ്റ് ചെയ്യുന്നത് പോലെ മാര്‍ക്കറ്റ് ചെയ്യപ്പെടേണ്ട ഒരു ഫോര്‍മാറ്റാണെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. ബംഗ്ലാദേശിനെതിരെ ഇന്നിംഗ്സിന്റെയും 46 റണ്‍സിന്റെയും വിജയം നേടിയ ശേഷം പ്രതികരിക്കുമ്പോളാണ് വിരാട് കോഹ്‍ലി ഇത് പറഞ്ഞത്.

ഇത്തരത്തില്‍ ടെസ്റ്റ് ക്രിക്കറ്റിനെ മാര്‍ക്കറ്റ് ചെയ്യുക എന്നത് കളിക്കാരുടെ മാത്രം ഉത്തരവാദിത്വം അല്ല, അത് മാനേജ്മെന്റിനും ക്രിക്കറ്റ് ബോര്‍ഡിനും ബ്രോഡ്കാസ്റ്റര്‍മാര്‍ക്കും കൂട്ടായ ഉത്തരവാദിത്വമുള്ള കാര്യമാണെന്ന് വിരാട് കോഹ്‍ലി വ്യക്തമാക്കി.

ഈഡന്‍ ഗാര്‍ഡന്‍സിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇന്ത്യന്‍ പേസര്‍മാരുടെ സംഹാര താണ്ഡവത്തിന് മുന്നില്‍ ബംഗ്ലാദേശ് ചൂളി പോകുകയായിരുന്നു.