ടെസ്റ്റിൽ തന്നെ ക്യാപ്റ്റനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ബംഗ്ലാദേശ് ടെസ്റ്റ് ടീം ക്യാപ്റ്റൻ മോമിനുൾ ഹഖ്. ഇന്ത്യക്കെതിരെയുള്ള പരമ്പരക്ക് തൊട്ടുമുൻപാണ് മോമിനുൾ ഹഖിനെ ബംഗ്ലാദേശ് ക്യാപ്റ്റനായി നിയമിച്ചത്. ഷാകിബ് അൽ ഹസനെ ഐ.സി.സി വിലക്കിയതിനെ തുടർന്നാണ് മോമിനുൾ ഹഖ് ബംഗ്ളദേശിന്റെ ടെസ്റ്റ് ക്യാപ്റ്റനാവുന്നത്. താൻ ക്യാപ്റ്റൻ ആവാൻ ഒരിക്കലും തയ്യാറായിരുന്നില്ലെന്നും അപ്രതീക്ഷിതമായാണ് ക്യാപ്റ്റൻ സ്ഥാനം തന്നെ തേടിയെത്തിയതെന്നും മോമിനുൾ പറഞ്ഞു. ഒരിക്കലും താൻ ബംഗ്ലാദേശ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവുമെന്ന് കരുതിയില്ലെന്നും ലഭിച്ചതിൽ ദൈവത്തിന് നന്ദി പറയുന്നുവെന്നും മോമിനുൾ പറഞ്ഞു.
ക്യാപ്റ്റൻസി ഒരിക്കലും തനിക് സമ്മർദ്ദം സൃഷ്ട്ടിക്കുമെന്ന് കരുതുന്നില്ലെന്നും അങ്ങനെ കരുതിയാൽ തീർച്ചയായും അത് സമ്മർദ്ദം സൃഷ്ടിക്കുമെന്നും താരം പറഞ്ഞു. മുൻപ് കൂടുതൽ റൺസ് എടുക്കാൻ വേണ്ടിയും ടീമിന് വേണ്ടിയും എങ്ങനെ കളിച്ചുവോ അത് പോലെ തന്നെ തുടർന്നും കളിക്കാൻ ശ്രമിക്കുമെന്നും താരം പറഞ്ഞു. വിരാട് കോഹ്‌ലിയുടെ കൂടെ ടോസ് ചെയ്യാൻ പോവുന്നത് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത അനുഭവമാണെന്നും വിരാട് കോഹ്‌ലി നിലവിൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആണെന്നും ബംഗ്ലാദേശ് ക്യാപ്റ്റൻ പറഞ്ഞു.