സർഫറാസും പടിക്കാലും തിളങ്ങുന്നു, ഇന്ത്യയുടെ ലീഡ് 150 കടന്നു

Newsroom

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യ വലിയ ലീഡിലേക്ക്‌. ഇന്ന് അഞ്ചാമത്തെ ടെസ്റ്റിന്റെ രണ്ടാം ദിവസം രണ്ടാം സെഷൻ അവസാനിക്കുമ്പോൾ ഇന്ത്യ 150 റൺസിന്റെ ലീഡിൽ നിൽക്കുകയാണ്. ഇപ്പോൾ 370ന് 3 എന്ന നിലയിലാണ് ഇന്ത്യ ഉള്ളത്. അർധ സെഞ്ച്വറിയുമായി സർഫറാസ് ഖാനും 44 റൺസുമായി ദേവ്ദത്ത് പടിക്കലുമാണ് ക്രീസിൽ ഉള്ളത്.

Picsart 24 03 08 14 01 02 615

ഇന്ന് രാവിലത്തെ സെഷനിൽ ആക്രമിച്ചു കളിച്ച് സെഞ്ച്വറി നേടിയ രോഹിത് ശർമ്മയെയും ഗില്ലിനെയും ലഞ്ചിനു ശേഷം ആദ്യ ഓവറുകളിൽ തന്നെ ഇന്ത്യൽക് നഷ്ടമായിരുന്നു. രോഹിത് ശർമ ഇപ്പോൾ 162 പന്തിൽ 103 റൺസുമായി പുറത്തായി. മൂന്ന് സിക്സും 13 ഫോറും അടങ്ങുന്നതാണ് രോഹിത് ശർമയുടെ ഇന്നിംഗ്സ്. 150 പന്തിൽ 110 റൺസ് എടുത്താണ് ഗിൽ ഔട്ടായത്. ഗിൽ 5 സിക്സും 12 ഫോറും അടിച്ചു.

ഇതിനു ശേഷം ക്രീസിൽ എത്തിയ അരങ്ങേറ്റക്കാരൻ ദേവ്ദത്ത് പടിക്കലും സർഫറാസ് ഖാനും മികച്ച രീതിയിൽ ബാറ്റു ചെയ്തു. സർഫറാസ് ഖാൻ 59 പന്തിൽ നിന്ന് 56 റൺസ് എടുത്തു. 1 സിക്സും 8 ഫോറും സർഫറാസ് അടിച്ചു. പടിക്കൽ 77 പന്തിൽ നിന്ന് 44 റൺസ് എടുത്ത് നിൽക്കുന്നു. 8 ബൗണ്ടറികൾ പടിക്കാൽ ഇതുവരെ അടിച്ചു.

ഇന്ത്യ 24 03 08 11 00 53 858

ഇന്നലെ ആദ്യദിവസം ഇന്ത്യയ്ക്ക് അർദ്ധസഞ്ചറി നേടിയ ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. ഇംഗ്ലണ്ട് 218 റൺസിനാണ് ഇന്നലെ ആദ്യ ഇന്നിംഗ്സിൽ ഓളൗട്ട് ആയത്‌.