മനുവിന് നാല് വിക്കറ്റ്, വൈആര്‍ടിയെ 29 റണ്‍സിന് പുറത്താക്കി വേ ബ്ലാസ്റ്റേഴ്സ്, 4 വിക്കറ്റ് വിജയം

Sports Correspondent

30 റണ്‍സെന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന് ആറ് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 5 പന്ത് അവശേഷിക്കെ വിജയം കരസ്ഥമാക്കി വേ ബ്ലാസ്റ്റേഴ്സ്. ഇന്ന് വൈആര്‍ടിയ്ക്കെതിരെയാണ് ടീമിന്റെ 4 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത വൈആര്‍ടിയെ 29 റണ്‍സിന് 7.3 ഓവറില്‍ ഓള്‍ഔട്ട് ആക്കിയ വേ ബ്ലാസ്റ്റേഴ്സിന് ചേസിംഗില്‍ തകര്‍ച്ചയോടെയായിരുന്നു തുടക്കം. മെര്‍ബിന്‍ ജോസഫ് നേടിയ 11 റണ്‍സാണ് ടീമിന് നിര്‍ണ്ണായകമായി മാറിയത്. പീര് മുഹമ്മദ്(6), മനു(5) എന്നിവരും നിര്‍ണ്ണായക റണ്‍സ് നേടി. ആനന്ദകൃഷ്ണനും എസ്പി അരുണും വൈആര്‍ടിയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടി.

11 റണ്‍സ് നേടിയ വിവേക് വൈആര്‍ടിയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ വേ ബ്ലാസ്റ്റേഴ്സിന് വേണ്ടി മനു നാല് വിക്കറ്റും അരവിന്ദ് സായി പ്രസാദ് രണ്ട് വിക്കറ്റും നേടി.