ടീം ഇലവനെതിരെ 7 വിക്കറ്റ് വിജയവുമായി സോഷ്യസ് ഐജിബി

ടീം ഇലവന്‍സിനെതിരെ 7 വിക്കറ്റിന്റെ വിജയവുമായി സോഷ്യസ് ഐജിബി. ആദ്യം ബാറ്റ് ചെയ്ത ടീം ഇലവന്‍സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സ് മാത്രമേ നേടാനായുള്ളു.
ടോപ് ഓര്‍ഡറില്‍ 33 റണ്‍സുമായി എല്‍ദോ കുര്യാക്കോസിന് പിന്തുണ നല്‍കുവാന്‍ ടീം ഇലവന്‍സ് നിരയിലെ മറ്റു താരങ്ങള്‍ക്കാകാതെ പോയപ്പോള്‍ ടീമിന്റെ വലിയ സ്കോറെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയായി. 9 റണ്‍സ് നേടിയ ഹന്‍സ് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ഏഴാം ഓവറില്‍ എല്‍ദോ പുറത്താകുകയായിരുന്നു. സോഷ്യസിന് വേണ്ടി ജിഷ്ണു രാജ് മൂന്നും ജിഷ്ണു കുമാര്‍ രണ്ടും വിക്കറ്റാണ് നേടിയത്.

ലക്ഷ്യം തേടിയിറങ്ങിയ സോഷ്യസ് നിരയില്‍ ജിഷ്ണു കുമാര്‍(22*), മണികണ്ഠന്‍(15) എന്നിവര്‍ തിളങ്ങിയപ്പോള്‍ 11 പന്ത് അവശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ടീം ലക്ഷ്യം കണ്ടു. ടീം ഇലവന്‍സിന് വേണ്ടി ടിആര്‍ ധനില്‍ രണ്ട് വിക്കറ്റ് നേടി.