എഐആര്‍ സ്ട്രൈക്കേഴ്സിനെതിരെ 18 റണ്‍സിന്റെ വിജയം നേടി സിഫി തണ്ടേഴ്സ്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ കരുത്താര്‍ന്ന ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച ടീം ഇന്ന് എട്ടോവറില്‍ 83/6 എന്ന സ്കോറാണ് േടിയത്. ഓപ്പണര്‍ അബുസാലിയും(17 പന്തില്‍ 28), നിതീഷും(12 പന്തില്‍ 17) നേടിയ മികവാര്‍ന്ന തുടക്കത്തിന് ശേഷം വിക്കറ്റുകള്‍ ടീമിന് തുടരെ നഷ്ടമായെങ്കിലും അവസാന ഓവറുകളില്‍ കൃഷ്ണ കുമാര്‍ 11 പന്തില്‍ നിന്ന് നേടിയ 21 റണ്‍സ് ടീമിനെ 83 റണ്‍സിലേക്ക് എത്തിയ്ക്കുകയായിരുന്നു.
ഒരു ഘട്ടത്തില്‍ 47/0 എന്ന നിലയിലായിരുന്ന ടീം തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ 58/4 എന്ന നിലയിലേക്ക് ആയെങ്കിലും അവിടെ നിന്ന് മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു. ആനന്ദ്, അരുണ്‍ തോമസ് എന്നിവര്‍ സ്ട്രൈക്കേഴ്സിനായി രണ്ട് വീതം വിക്കറ്റ് നേടി.
ചേസിംഗിനിറങ്ങിയ സ്ട്രൈക്കേഴ്സ് നിരയില്‍ ആറ് പന്തില്‍ 17 റണ്‍സ് നേടി ശ്രീരാജ് പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വലിയൊരു പ്രകടനം വരാതിരുന്നപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് മാത്രമേ ടീമിന് നേടാനായുള്ളു. 18 റണ്‍സിന്റെ വിജയം ആണ് സിഫി ഇന്ന് നേടിയത്. അബുസാലി രണ്ട് വിക്കറ്റും നിതീഷ്, മിഥുന്‍ എന്നിവര്‍ ഓരോ വിക്കറ്റും സിഫിയ്ക്കായി നേടി.