38 റണ്‍സിന് ഹൈപോയിന്റിനെ എറിഞ്ഞൊതുക്കി കിംബാള്‍, 6 വിക്കറ്റ് ജയം

Sports Correspondent

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി കിംബാള്‍. ഇന്ന് നടന്ന മത്സരത്തില്‍ ഹൈപോയിന്റിനെതിരെ 6 വിക്കറ്റ് വിജയമാണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈപോയിന്റിനെ 38/9 എന്ന സ്കോറിലേക്ക് ചെറുത്ത് നിര്‍ത്തിയ ശേഷം കിംബാള്‍ ലക്ഷ്യം 5.2 ഓവറില്‍ മറികടക്കുകയായിരുന്നു. ബൗളിംഗില്‍ മൂന്ന് വിക്കറ്റുമായി ജിത്തുവാണ് കിംബാള്‍ നിരയില്‍ തിളങ്ങിയത്. ഹൈപോയിന്റിനായി 13 റണ്‍സ് നേടിയ ഡിപിന്‍ ടോപ് സ്കോറര്‍ ആയി.

അബ്ദുള്‍ സലീം(12), രാജേഷ്(12) എന്നിവരാണ് കിംബാളിന്റെ ടോപ് സ്കോറര്‍. ഹൈപോയിന്റിനായി ഡിപിന്‍ രണ്ട് വിക്കറ്റും നേടി.