എട്ട് വിക്കറ്റ് വിജയം 6.1 ഓവറില്‍, തോട്ട്‍ലൈന്‍ തണ്ടര്‍ബേര്‍ഡ്സിനെ തകര്‍ത്ത് ഇന്നൊവേഷന്‍ ബ്ലൂ

Sports Correspondent

തോട്ട്‍ലൈന്‍ തണ്ടര്‍ബേര്‍ഡ്സിനെതിരെ എട്ട് വിക്കറ്റ് വിജയം കരസ്ഥമാക്കി ഇന്നൊവേഷന്‍ ബ്ലൂ. ഇന്ന് ടിപിഎല്‍ രണ്ടാം ഘട്ട മത്സരങ്ങളുടെ ഭാഗമായി നടന്ന മത്സരത്തില്‍ ഇന്നൊവേഷന്‍ ബ്ലൂ ആദ്യം ബാറ്റ് ചെയ്ത തോട്ട്‍ലൈനിനെ 50/7 എന്ന സ്കോറിന് ചെറുത്ത് നിര്‍ത്തിയ ശേഷം ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 6.1 ഓവറില്‍ നേടുകയായിരുന്നു. പുറത്താകാതെ 22 റണ്‍സുമായി നിന്ന ബാഹുല്‍ ബി കൃഷ്ണന്‍, 4 പന്തില്‍ നിന്ന് 12 റണ്‍സ് നേടിയ വിബിന്‍ എം ജോണ്‍ എന്നിവര്‍ക്കൊപ്പം മെഹറീസ് ഷംസൂദീന്‍ 11 റണ്‍സും നേടിയാണ് ഇന്നൊവേഷന്റെ വിജയമൊരുക്കിയത്. തണ്ടര്‍ബേര്‍ഡ്സിനായി ബിബിന്‍ ചാക്കോ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത തോട്ട്‍ലൈനിനായി 13 റണ്‍സുമായി ലക്ഷമണന്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ ജിഎസ് വിനീത(8), ബിബിന്‍ ചാക്കോ(9*) എന്നിവരും പൊരുതി നോക്കി. ഇന്നൊവേഷന്‍ ബ്ലൂവിനായി ജിതേഷ്, വിബിന്‍ എം ജോണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.