ഓസ്പിന്‍ ഇലവനെ പരാജയപ്പെടുത്തി കണക്ടഡ് ഐഒ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ കണക്ടഡ് ഐഒയ്ക്ക് വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്പിന്‍ ഇലവന്‍ 44/8 എന്ന സ്കോര്‍ മാത്രം നേടിയപ്പോള്‍ കണക്ടഡ് ഐഒ 6.5 ഓവറില്‍ 45/4 എന്ന സ്കോര്‍ നേടി വിജയം കൈപ്പിടിയിലൊതുക്കി. 18 റണ്‍സുമായി അഖിലും 10 റണ്‍സ് നേടിയ ജിനു പോളും ആണ് കണക്ടഡ് ഐഒയെ 6 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. ഓസ്പിന്‍ ഇലവന് വേണ്ടി അരുണ്‍ രണ്ട് വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത ഓസ്പിന് വേണ്ടി ജസ്റ്റിന്‍ 18 റണ്‍സ് നേടിയപ്പോള്‍ ശ്രീരാം രാംമോഹന്‍ 9 റണ്‍സ് നേടി. ഷിജോ, പ്രേം മനീഷ് എന്നിവര്‍ കണക്ടഡ് ഐഒയ്ക്ക് വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.