ഏഴോ എട്ടോ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയാല്‍ ടീം ജയിക്കുക പ്രയാസം

Sports Correspondent

വിന്‍ഡീസിനു തങ്ങളുടെ 360 റണ്‍സ് എന്ന വലിയ സ്കോര്‍ സംരക്ഷിക്കാന്‍ സാധിക്കാതെ വന്നതിനു കാരണം വ്യക്തമാക്കി നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ബൗളര്‍മാര്‍ അവസരങ്ങള്‍ സൃഷ്ടിച്ചു എന്നാല്‍ ഫീല്‍ഡര്‍മാര്‍ വേണ്ടത്ര പിന്തുണ നല്‍കിയില്ലായെന്നതാണ് തോല്‍വിയ്ക്ക് കാരണമെന്ന് ജേസണ്‍ വ്യക്തമാക്കി. ഏഴോ എട്ടോ അവസരങ്ങളാണ് ടീം നഷ്ടപ്പെടുത്തിയത്.

ഞങ്ങള്‍ വിചാരിച്ച രീതിയില്‍ പന്തെറിഞ്ഞില്ലെന്നത് സത്യം, എന്നാല്‍ അതിലും മോശം രീതിയിലാണ് ഫീല്‍ഡര്‍മാരുടെ പ്രകടനം. അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെ മത്സരത്തിലുള്ള ആവേശവും ടീമിനു നഷ്ടമായി എന്ന് ജേസണ്‍ സമ്മതിച്ചു. വരുന്ന മത്സരത്തില്‍ ഈ തെറ്റ് ആവര്‍ത്തിക്കാതിരുന്നാല്‍ വിന്‍ഡീസിനു തന്നെയാണ് സാധ്യതയെന്നും ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു.