കഴിയുന്നത്ര ബാറ്റ് ചെയ്യുകയായിരുന്നു ടീം പ്ലാന്‍: പന്ത്

Sports Correspondent

രണ്ടാം ദിവസം കഴിയുന്നോടത്തോളം ബാറ്റ് ചെയ്യുക എന്ന നയമായിരുന്നു ഇന്ത്യയുടെതേന്ന് വ്യക്തമാക്കി ഋഷഭ് പന്ത്. താന്‍ ശതകം നേടുന്നിതിനെക്കുറിച്ചല്ല ടീമിനു ആവശ്യമായ കാര്യം മാത്രമാണ് ചെയ്തതെന്നും പന്ത് പറഞ്ഞു. മത്സരത്തില്‍ ബാറ്റിംഗ് തുടര്‍ന്നുകൊണ്ടിരിക്കുക എന്നതായിരുന്നു മത്സരത്തില്‍ ഇന്ത്യയുടെ ഗെയിം പ്ലാന്‍, താന്‍ അത് തുടരുകയായിരുന്നുവെന്നും പന്ത് പറഞ്ഞു. തന്റെ കരിയറിന്റെ ആരംഭമായതിനാല്‍ നേടുന്ന എല്ലാ ശതകങ്ങളും പ്രത്യേകത നിറഞ്ഞതാണെന്നും ഋഷഭ് പന്ത് പറഞ്ഞു.

വിന്‍ഡീസിനെതിരെ താന്‍ സ്കോര്‍ 92ല്‍ നില്‍ക്കെ രണ്ട് വട്ടം ഔട്ടായിരുന്നു. അതിനാല്‍ തന്നെ തനിക്ക് ഇത്തിരി ഭയമുണ്ടായിരുന്നുവെന്നും ഋഷഭ് തുറന്നു പറഞ്ഞു. എന്നാല്‍ ഇത്തവണ തനിക്ക് ശതകം നേടാനായി എന്നതില്‍ സന്തോഷമുണ്ടെന്നും പന്ത് അഭിപ്രായപ്പെട്ടു. തനിക്ക് ടീം സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുവാന്‍ അനുവാദം തന്നിട്ടുണ്ടെന്നും അതിനാല്‍ തന്നെ ബാറ്റ് ചെയ്യുമ്പോള്‍ വലിയ സമ്മര്‍ദ്ദമില്ലെന്നും പന്ത് പറഞ്ഞു.