ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജേഴ്‌സി മാർച്ച് മാസം ഒന്നാം തിയതി പുറത്തുവിടും. ഹൈദരാബാദിൽ നടക്കുന്ന ചടങ്ങിൽ ആയിരിക്കും കിറ്റ് നിർമാതാക്കളായ നൈക് പുതിയ ജഴ്‌സി പുറത്തിറക്കുക. ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര തുടങ്ങുന്നതിനു തൊട്ടു മുൻപാണ് ജഴ്‌സി പുറത്തിറക്കുന്നത്, അത് കൊണ്ട് തന്നെ പുതിയ ജഴ്‌സി അണിഞ്ഞു ഇന്ത്യൻ ടീം കളിക്കുന്നത് കാണാൻ ആരാധകർക്ക് അവസരം ലഭിച്ചേക്കും. ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണ് ഇത്.
2015 ലോകകപ്പിന് മുൻപും നൈക് പുതിയ ജഴ്‌സി പുറത്തിറക്കിയിരുന്നു. അന്ന് ലോകകപ്പിന് മുൻപ് തന്നെ ഓസ്ടേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ അടങ്ങിയ ത്രിരാഷ്ട്ര പരമ്പരയിൽ പുതിയ ജഴ്‌സി അണിഞ്ഞു ഇന്ത്യ കളിക്കുകയും ചെയ്തിരുന്നു. മെയ് 30നു ആണ് ലോകകപ് തുടങ്ങുന്നത്. ദക്ഷിണാഫ്രിക്കക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.













