തമീം ഇക്ബാലില്ല!!! അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിന് വലിയ തിരിച്ചടി

Sports Correspondent

പുറം വേദന കാരണം ഇന്നാരംഭിയ്ക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിന് തമീം ഇക്ബാലിന്റെ സേവനം ലഭിയ്ക്കില്ല. ലോവര്‍ ബാക്ക് പെയിന്‍ കാരണം താരത്തിന് കളിക്കാനാകില്ലെന്ന് ടീം ഫിസിയോ അറിയിക്കുകയായിരുന്നു. പരിശീലനത്തിനിടെ പുറം വേദന അലട്ടിയതോടെ അദ്ദേഹത്തിന് കുറഞ്ഞത് അ‍ഞ്ച് ദിവസത്തെയെങ്കിലും വിശ്രമം ആവശ്യമാണെന്ന് ഫിസിയോ മുസാദ്ദത് ആൽഫ സാനി പറഞ്ഞു.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. ബംഗ്ലാദേശിന് ഈ മത്സരത്തിൽ ഷാക്കിബ് അൽ ഹസന്റെ സേവനവും നേരത്തെ തന്നെ ലഭ്യമായിരുന്നില്ല.