ടി20 ലോകകപ്പ് കളിക്കേണ്ടെന്ന് തീരുമാനിച്ചുവെങ്കിലും എവറസ്റ്റ് പ്രീമിയര്‍ ലീഗിൽ കളിക്കാന്‍ തയ്യാറെടുത്ത് തമീം ഇക്ബാൽ

Tamim

നേപ്പാളിലെ എവറസ്റ്റ് പ്രീമിയര്‍ ലീഗില്‍ കളിക്കാനായി തമീം ഇക്ബാല്‍ എത്തുന്നു. താരത്തിന് കളിക്കുവാനുള്ള അനുമതി ബോര്‍ഡ് നൽകുകയായിരുന്നു. തമീം ഇക്ബാൽ ബംഗ്ലാദേശിന്റെ കഴിഞ്ഞ മൂന്ന് ടി20 പരമ്പരകളിൽ പരിക്ക് മൂലം കളിച്ചിരുന്നില്ല. താരത്തിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് കൂടിയാകും ഇത്. ഈ പരിക്ക് കാരണം തമീം ബംഗ്ലാദേശിന്റെ ടി20 ലോകകപ്പിനുള്ള ടീമിൽ നിന്നും പിന്മാറിയിരുന്നു.

സെപ്റ്റംബര്‍ 25 മുതൽ ഒക്ടോബര്‍ 9 വരെയാണ് ടൂര്‍ണ്ണമെന്റ്. തമീം ആദ്യം എവറസ്റ്റ് പ്രീമിയര്‍ ലീഗ് കളിച്ച് ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്നാണ് കരുതിയതെങ്കിലും അവസാനം ലോകകപ്പിൽ നിന്ന് പിന്മാറുവാന്‍ തീരുമാനിക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റിൽ ഭൈരാഹ്വ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടിയാണ് തമീം കളിക്കുക.

Previous articleഒടുവിൽ എറിക് പാർതാലുവിനെ ബെംഗളൂരു എഫ് സി റിലീസ് ചെയ്തു
Next articleഹാമസ് റോഡ്രിഗസ് എവർട്ടൺ വിടുന്നു, ഖത്തർ ക്ലബുമായി ധാരണ