ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ട ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഭാവി ജൂലൈ മാസം തീരുമാനിക്കുമെന്ന് ഐ.സി.സി. ഇന്നലെ നടന്ന ഐ.സി.സിയുടെ യോഗത്തിലാണ് ലോകകപ്പിന്റെ ഭാവി അടുത്ത മാസം തീരുമാനിക്കുമെന്ന് ഐ.സി.സി അറിയിച്ചത്. 2021ൽ നടക്കേണ്ട വനിതാ ലോകകപ്പിന്റെ കാര്യത്തിലും ജൂലൈ മാസത്തിൽ തീരുമാനം ഉണ്ടാവുമെന്ന് ഐ.സി.സി. വ്യക്തമാക്കി.
ലോകത്താകമാനം കൊറോണ വൈറസ് ബാധ വളരെ വേഗത്തിൽ വ്യപിച്ച് കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ക്രിക്കറ്റിന് വേണ്ടി ശരിയായ ഒരു തീരുമാനം എടുക്കാനുള്ള അവസരം നൽകുകയാണെന്നും ഐ.സി.സി വ്യക്തമാക്കി. ടി20 ലോകകപ്പുമായി ബന്ധപ്പെട്ടവരുടെ ആരോഗ്യത്തിനും സുരക്ഷക്കുമാണ് പ്രഥമ പരിഗണ നൽകുന്നതെന്നും ഐ.സി.സി വ്യക്തമാക്കി.
ഐ.സി.സിയുടെ അംഗങ്ങളോടും സർക്കാരിനോടും ടെലിവിഷൻ സംപ്രേഷകരോടും ഐ.സി.സിയോട് പാർട്ണർമാരോടും ആലോചിച്ച് ഐ.സി.സി ഈ വിഷയത്തിൽ ഉചിതമായ തീരുമാനം എടുക്കുമെന്നും ഐ.സി.സി വ്യക്തമാക്കി.