മൂന്നാം ടി20യും വിജയിച്ച് ദക്ഷിണാഫ്രിക്ക

20210914 224645

ശ്രീലങ്കയ്ക്ക് എതിരായ ടി20 പരമ്പര ശ്രീലങ്ക തൂത്തുവാരി. ഇന്ന് നടന്ന മൂന്നാം ടി20യിൽ പത്തു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയെ 120 റൺസിൽ പിടിച്ചു കെട്ടാൻ ദക്ഷിണാഫ്രിക്കക്ക് ആയി. 39 റൺസ് എടുത്ത കുശാൽ പെരേരയും 24 റൺസ് എടുത്ത കരുണരത്നയും മാത്രമെ ശ്രീലങ്കയ്ക്കായി ബാറ്റു കൊണ്ട് തിളങ്ങിയുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഫോർച്യുണും റബാഡയും രണ്ടു വിക്കറ്റുകൾ വീഴ്ത്തി. രണ്ട് ഓവറിൽ 4 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് എടുത്ത മാർക്രമും ബൗളുമായി തിളങ്ങി.

120 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 15ആം ഓവറിൽ തന്നെ വിജയം കണ്ടു. ഒരു വിക്കറ്റ് പോലും നഷ്ടമായില്ല. ഹെൻഡ്റിക്സ് 42 പന്തിൽ 56 റൺസും ഡി കോക്ക് 46 പന്തിൽ 59 റൺസും എടുത്ത് പുറത്താകാതെ നിന്നു. ഈ വിജയത്തോടെ പരമ്പര 3-0ന് സ്വന്തമാക്കാൻ ദക്ഷിണാഫ്രിക്കക്ക് ആയി. ഡി കോക്ക് ആണ് ഇന്നത്തെ മത്സരത്തിലെ മികച്ച താരമായും സീരീസിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടത്.

Previous articleജെജെ ഈസ്റ്റ് ബംഗാൾ വിട്ടു
Next articleസ്വിറ്റ്സർലാന്റിൽ നാണംകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്, അവസാന മിനുട്ടിൽ എതിർ ടീമിന് വിജയം സമ്മാനിച്ച് ലിംഗാർഡ്