റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി വിരാട് കോഹ്‌ലിയും ശിഖർ ധവാനും രോഹിത് ശർമയും

ഐ.സി.സിയുടെ ടി20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഓപണർ ശിഖർ ധവാനും രോഹിത് ശർമയും. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരങ്ങളുടെ റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയത്.

കോഹ്‌ലി സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ പുറത്താവാതെ 72 റൺസ് എടുത്തിരുന്നു. ഇതാണ് റാങ്കിങ്ങിൽ ഒരു സ്ഥാനം കയറി കോഹ്‌ലിയെ പതിനൊന്നാം സ്ഥാനത്ത് എത്തിച്ചത്.  ശിഖർ ധവാൻ സൗത്ത് ആഫ്രിക്കക്കെതിരെ 36 പന്തിൽ 40 റൺസ് എടുത്ത പ്രകടനമാണ് റാങ്കിങ്ങിൽ തുണച്ചത്. ഇതോടെ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ധവാൻ പതിമൂന്നാം സ്ഥാനത്താണ്. രോഹിത് ശർമ്മ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

ടി20 ബാറ്സ്മാന്മാരുടെ പട്ടികയിൽ പാകിസ്ഥാൻ താരം ബാബർ അസം ആണ് ഒന്നാം സ്ഥാനത്ത്. ബൗളർമാരുടെ പട്ടികയിൽ അഫ്ഗാനിസ്ഥാൻ താരം റഷീദ് ഖാൻ ആണ് ഒന്നാം സ്ഥാനത്ത്.  അതെ സമയം ടീം റാങ്കിങ്ങിൽ ഇന്ത്യ ഇപ്പോഴും നാലാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് പാകിസ്ഥാനും രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടും മൂന്നാം സ്ഥാനത്ത് സൗത്ത് ആഫ്രിക്കയുമാണ് ഉള്ളത്.

Previous articleസിംബാബ്‌വെക്ക് പകരം ശ്രീലങ്കയുമായി പരമ്പര കളിക്കാൻ ഇന്ത്യ
Next articleസീസണിലെ ആദ്യ എൽക്ലാസികോ ഒക്ടോബർ 26ന്