വെറും രണ്ട് പന്തിൽ ഒരു ടി20 മത്സരം വിജയിച്ച് സ്പെയിൻ!! ചരിത്രം വഴി മാറിയ മത്സരം

Newsroom

ചരിത്രങ്ങൾ തിരുത്തപ്പെട്ട ഒരു ടി20 അന്താരാഷ്‌ട്ര മത്സരത്തിൽ, സ്‌പെയിൻ ഐൽ ഓഫ് മാനെ വെറും 10 റൺസിന് എറിഞ്ഞിട്ടും. പുരുഷന്മാരുടെ T20Iയിലെ എക്കാലത്തെയും കുറഞ്ഞ സ്‌കോർ ആണിത്. നേരത്തെ തുർക്കി 2019ൽ 21 റൺസിൻ ഓളൗട്ട് ആയതായിരുന്നു ഏറ്റവും ചെറിയ അന്താരാഷ്ട്ര ടി20 സ്കോർ. ഇന്ന് സ്‌പെയിനിന്റെ മുഹമ്മദ് കമ്രാനും ആതിഫ് മെഹ്മൂദും ഐൽ ഓഫ് മെനിനെ എറിഞ്ഞിട്ടു. ഇരുവരും നാലു വിക്കറ്റ് വീതം വീഴ്ത്തി.

Picsart 23 02 27 17 41 46 593

കമ്രാൻ ഒരു ഹാട്രിക്ക് ഉൾപ്പെടെ ആണ് നാല് വിക്കറ്റ് വീഴ്ത്തിയത്. ഐൽ ഓഫ് മാന്റെ ബാറ്റിംഗ് വെറും 8.4 ഓവർ മാത്രമെ നീണ്ടു നിന്നുള്ളൂ. 10 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്‌പെയിനിന്റെ ഓപ്പണർമാരായ അവായിസ് അഹമ്മദും ക്രിസ്റ്റ്യൻ മുനോസ്-മിൽസും ചേർന്ന് തുടർച്ചയായ രണ്ട് ബൗണ്ടറികൾ പറത്തി കൊണ്ട് ആദ്യ രണ്ട് പന്തുകളിൽ തന്നെ കളൊ വിജയിച്ചു. 118 പന്തുകൾ ബാക്കിനിൽക്കെ 10 വിക്കറ്റ് ജയം എന്ന ചരിത്രം ഇതോടെ കുറിക്കപ്പെട്ടു. ഈ ജയത്തോടെ സ്പെയിൻ പരമ്പരയിലെ ആറ് മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരി.