സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ സര്‍വീസസ്സിനെതിരെ മികച്ച ബാറ്റിംഗുമായി കേരളം. വിഷ്ണു വിനോദ് നേടിയ മികവാര്‍ന്ന ശതകമാണ് കേരളത്തെ 189 റൺസിലേക്ക് എത്തിച്ചത്. 3 വിക്കറ്റ് നഷ്ടത്തിലാണ് കേരളം ഈ സ്കോര്‍ നേടിയത്. മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ ഓവറിൽ തന്നെ മൊഹമ്മദ് അസ്ഹറുദ്ദീനെ നഷ്ടമായ കേരളത്തിന് രോഹന്‍ കുന്നുമ്മലിന്റെ(12) വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 34 റൺസായിരുന്നു. സഞ്ജുവും വിഷ്ണു വിനോദും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 45 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും 22 റൺസ് നേടിയ സഞ്ജുവിനെ കേരളത്തിന് നഷ്ടമായി.
പിന്നീട് വിഷ്ണു വിനോദിന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് ശരദ് പവാര്‍ ക്രിക്കറ്റ് അക്കാദമിയിൽ കണ്ടത്. സൽമാന്‍ നിസാറിനെ കൂട്ടുപിടിച്ച് നാലാം വിക്കറ്റിൽ വിഷ്ണു കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു. 110 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇവര്‍ നേടിയത്.
വിഷ്ണു വിനോദ് 62 പന്തിൽ 109 റൺസ് നേടിയപ്പോള്‍ സൽമാന്‍ നിസാര്‍ 24 പന്തിൽ 42 റൺസ് നേടി. വിഷ്ണു വിനോദ് 15 ബൗണ്ടറിയും 4 സിക്സുമാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്.