സയ്യദ് മുഷ്താഖ് അലി ട്രോഫി വേദികള്‍ നിശ്ചയിച്ച് ബിസിസിഐ, കേരളത്തിന്റെ മത്സരങ്ങള്‍ മുംബൈയില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ വേദികള്‍ നിശ്ചയിച്ച് ബിസിസിഐ. ബാംഗ്ലൂര്‍, കൊല്‍ക്കത്ത, വഡോഡര, ഇന്‍ഡോര്‍, മുംബൈ എന്നിവയാണ് അഞ്ച് എലൈറ്റ് ഗ്രൂപ്പ് മത്സരങ്ങളുടെ വേദിയായി നിശ്ചയിച്ചത്. അതെ സമയം പ്ലേറ്റ് ഗ്രൂപ്പ് മത്സരങ്ങള്‍ ചെന്നൈയില്‍ അരങ്ങേറും.

അതേ സമയം നോക്ക്ഔട്ട് മത്സരങ്ങളുടെ വേദിയായി നിശ്ചയിച്ചിരിക്കുന്നത്. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ആണ്. ഫൈനല്‍ ജനുവരി 31ന് നടക്കും.

കേരളം എലൈറ്റ് ഇ ഗ്രൂപ്പിലാണ് കളിക്കുന്നത്. മുംബൈ ആണ് ഈ ഗ്രൂപ്പിന്റെ വേദി. ആതിഥേയരായ മുംബൈ, ഹരിയാന, ആന്ധ്ര പ്രദേശ്, ഡല്‍ഹി, പുതുച്ചേരി എന്നിവയാണ് മറ്റു ടീമുകള്‍.

മറ്റു ഗ്രൂപ്പുകള്‍ ഇപ്രകാരം
എലൈറ്റ് എ(വേദി – ബാംഗ്ലൂര്‍) : ജമ്മു & കാശ്മീര്‍, കര്‍ണ്ണാടക, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, റെയില്‍വേസ്, ത്രിപുര

എലൈറ്റ ബി(വേദി – കൊല്‍ക്കത്ത) : ഒഡീഷ, ബംഗാള്‍, ജാര്‍ഖണ്ഡ്, തമിഴ്നാട്, ആസം, ഹൈദ്രാബാദ്

എലൈറ്റ് സി(വേദി – വഡോദര) : ഗുജറാത്ത്, മഹാരാഷ്ട്ര, ചത്തീസ്ഗഢ്, ഹിമാച്ചല്‍ പ്രദേശ്, ബറോഡ, ഉത്തരാഖണ്ഡ്

എലൈറ്റ് ഡി (വേദി – ഇന്‍ഡോര്‍) : സര്‍വീസസ്, സൗരാഷ്ട്ര, വിദര്‍ഭ, രാജസ്ഥാന്‍, മധ്യ പ്രദേശ്, ഗോവ

പ്ലേറ്റ് (വേദി – ചെന്നൈ) : ചത്തീസ്ഗഢ്, മേഘാലയ, ബിഹാര്‍, നാഗലാണ്ട്, മിസോറാം, സിക്കിം, മണിപ്പൂര്‍, അരുണാച്ചല്‍ പ്രദേശ്