അടുത്ത നാലും ജയിക്കാൻ വേണ്ടി മാത്രം ഇറങ്ങുന്ന മത്സരങ്ങൾ എന്ന് ഡേവിഡ് ജെയിംസ്

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് മുതൽ അങ്ങോട്ടുള്ള നാലു മത്സരങ്ങളും ജയിക്കാൻ മാത്രം ഉള്ളതാണെന്നു കോച്ച് ഡേവിഡ് ജെയിംസ്. ജയത്തിൽ കുറഞ്ഞതൊന്നിനായും തങ്ങൾ ഒരുക്കമല്ലെന്നും ജെയിംസ് മത്സരത്തിന് മുന്നോടിയായി നടന്ന പ്രസ് മീറ്റിൽ പറഞ്ഞു.

കൊൽക്കത്ത, നോർത്ത് ഈസ്റ്റ്, ചെന്നൈയിൻ, ബെംഗളൂരു ഈ നാലു ടീമുകളേയും ഒരേ ലക്ഷ്യത്തോടെയാണ് നേരിടുന്നത്. നാലും ജയിക്കുക എന്നതാണ് ലക്ഷ്യം. ടേബിളിൽ ഞങ്ങളെക്കാൾ പിറകിലായതു കൊണ്ട് കൊൽക്കത്തയെ നേരിടുന്നതിന് നല്ല സമയമാണെന്നും ജെയിംസ് പറഞ്ഞു.

ബെർബറ്റോവ് ടീമിനൊപ്പം ട്രെയിൻ ചെയ്യുന്നുണ്ട് എന്നും അടുത്തെന്നെ കളത്തിൽ ബെർബയെ കാണാമെന്നും ജെയിംസ് കൂട്ടി ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version