പരാജയപ്പെട്ടു എങ്കിലും ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് സൂര്യകുമാർ യാദവ്. ഇന്ന് മാക്സ്‌വെലിനെ പെട്ടെന്ന് പുറത്താക്കുക എന്നതായി ലക്ഷ്യം എന്നും എന്നാൽ അത് നടന്നില്ല എന്നും ക്യാപ്റ്റൻ മത്സര ശേഷം പറഞ്ഞു. “എത്രയും വേഗം മാക്സിയെ പുറത്തെടുക്കാനായിരുന്നു പദ്ധതി. ഇത്രയും ഡ്യൂ ഉള്ളപ്പോൾ 220 റൺസ് പ്രതിരോധിക്കുക പ്രയാസം ആയിരുന്നു. സ്കൈ പറഞ്ഞു.
“ഓസ്‌ട്രേലിയ എപ്പോഴും കളിയിലുണ്ടായിരുന്നു. ഞങ്ങൾ മാക്സ്വെലിനെ വേഗത്തിൽ പുറത്താക്കാൻ ശ്രമിക്കാമെന്ന് എല്ലവരോടും പറഞ്ഞു, പക്ഷേ അത് സംഭവിച്ചില്ല, അവന്റെ ഇന്നിംഗ്സ് ഗംഭീരമായിരുന്നു. അക്‌സർ ഒരു പരിചയസമ്പന്നനായ ബൗളറാണ്, മഞ്ഞുവീഴ്ചയുള്ളപ്പോൾ സ്പിന്നറാണെങ്കിൽ പ്രയാസം ആണെങ്കിലും അക്സറിന് മാക്സിയെ പുറത്താക്കാൻ ആകും എന്ന് കരുതി.” സ്കൈ പറഞ്ഞു.
പരാജയപ്പെട്ടു എങ്കിലും തന്റെ ടീമിന്റെ പ്രകടനത്തിൽ വളരെ അഭിമാനിക്കുന്നു. സ്കൈ പറഞ്ഞു. ഇന്നത്തെ പരാജയത്തോടെ പരമ്പര ഇന്ത്യക്ക് അനുകൂലമായി 2-1 എന്ന് നിൽക്കുകയാണ്.