വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു. ഹാർദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാർ യാദവ് ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റൻ ആയി. കഴിഞ്ഞ മാസം നടന്ന ലോകകപ്പ് വിജയത്തിന് ശേഷം രോഹിത് ശർമ്മ ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ പുതിയ ക്യാപ്റ്റനെ ഇന്ത്യ തീരുമാനിക്കേണ്ടിയിരുന്നു. ഗംഭീർ പരിശീലകനായി എത്തിയ ശേഷം എടുക്കുന്ന ആദ്യ വലിയ തീരുമാനം ആണ് സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻ ആയുള്ള നിയമനം.
രോഹിത് ഏകദിനത്തിൽ ടീമിനെ നയിക്കും, വിരാട് കോഹ്‌ലിയും എകദിന ടീമിൽ ഉണ്ട്. ശുഭ്മാൻ ഗില്ലിനെ രണ്ട് ഫോർമാറ്റിലും വൈസ് ക്യാപ്റ്റനായി ഇന്ത്യ നിയമിച്ചു. ജൂലൈ 27 മുതൽ ഓഗസ്റ്റ് 7 വരെ മൂന്ന് ട്വൻ്റി 20 ഇൻ്റർനാഷണലുകളും നിരവധി ഏകദിന മത്സരങ്ങളും ഇന്ത്യ ശ്രീലങ്കയിൽ കളിക്കും. മലയാളി താരം സഞ്ജു സാംസൺ ടി20 ടീമിൽ ഉണ്ട്. ഏകദിന ടീമിൽ ഇടം ലഭിച്ചില്ല.
https://x.com/ICC/status/1813939010076602673
ടി20 ടീം;
സൂര്യകുമാർ യാദവ് (c), ശുഭ്മൻ ഗിൽ (vc), യശസ്വി ജയ്‌സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, ഋഷഭ് പന്ത് (WK), സഞ്ജു സാംസൺ (WK), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ് , ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്.
ഏകദിന ടീം;
രോഹിത് ശർമ്മ (c), ശുഭ്മൻ ഗിൽ (vc), വിരാട് കോലി, KL രാഹുൽ (wk), ഋഷഭ് പന്ത് (wk), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ , ഖലീൽ അഹമ്മദ്, ഹർഷിത് റാണ