സുരേഷ് റെയ്ന മുംബൈയിൽ അറസ്റ്റിലായി

Newsroom

ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന ഇന്നലെ രാത്രി മുംബൈയിൽ അറസ്റ്റിൽ ആയി. ഒരു സ്വകാര്യ ക്ലബിലെ പാർട്ടിയിലെ മുംബൈ പോലീസ് നടത്തിയ റെയ്ഡിലാണ് റെയ്ന അടക്കം പ്രമുഖർ അറസ്റ്റിലായത്. കോവിഡ് പ്രൊട്ടോക്കോൾ ലംഘിച്ചതിനാണ് അറസ്റ്റ്. സുരേഷ് റെയ്നയ്ക്ക് ഒപ്പം ഗായകൻ ഗുരു റാന്തവയും അറസ്റ്റിൽ ആയിരുന്നു. മുംബൈ ഡ്രാഗൺ ഫ്ലൈ ക്ലബിൽ ആയിരുന്നു റെയ്ഡ്.

ഈ ക്ലബ് അനുവദിച്ച സമയവും കഴിഞ്ഞ് പ്രവർത്തിച്ചതും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും ആണ് പ്രശ്നമായത്. റെയ്ന അടക്കം 34 പേരെയാണ് അറസ്റ്റ് ചെയ്തത്. റെയ്നയെയും ഗുരുവിനെയും ജാമ്യത്തിൽ വിട്ടയച്ചു. ഐ പി സി സെക്ഷൻ 188, 269, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് റെയനക്ക് എതിരെ കേസ് എടുത്തത്.