ദി ഹണ്ട്രെഡിൽ നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സിന്റെ പേര് മാറുന്നു. സൺറൈസേഴ്സ് ലീഡ്സ് എന്നാവും ഇനി ഫ്രാഞ്ചൈസി അറിയപ്പെടുക. യോര്‍ക്ക്ഷയറിന്റെ 100 ശതമാനം ഓഹരിയും സൺററൈസേഴ്സ് സ്വന്തമാക്കിയതോടെയാണ് ഈ പേരുമാറ്റം. ഐപിഎലില്‍ സൺറൈസേഴ്സ് ഹൈദ്രാബാദും എസ്എ20യിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപിനും പുറമെയാണ് ഇപ്പോള്‍ പുതിയ ഫ്രാഞ്ചൈസി കൂടി സ്വന്തമാക്കപ്പെടുന്നത്.
2025 തുടക്കത്തിലാണ് 100 മില്യൺ പൗണ്ടിന് യോര്‍ക്ക്ഷയറിന്റെ ഹണ്ട്രെഡ് ടീം ആയ നോര്‍ത്തേൺ സൂപ്പര്‍ ചാര്‍ജേഴ്സിനെ സൺ ഗ്രൂപ്പ് സ്വന്തമാക്കിയത്.









