“സ്റ്റീവ് സ്മിത്ത് ക്രിക്കറ്റ് ലോകം കണ്ട മികച്ച താരങ്ങളിൽ ഒരാൾ”

Staff Reporter

ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്‌കർ. ഇന്ത്യക്കെതിരായ ഓസ്ട്രേലിയയുടെ ടെസ്റ്റിൽ താരത്തിന്റെ ബാറ്റിംഗ് കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു സുനിൽ ഗാവസ്‌കർ.

സ്റ്റീവ് സ്മിത്തിന്റെ ബാറ്റിംഗ് രീതി ആരും വിചാരിക്കുന്ന രീതിയിൽ അല്ലെന്നും സ്ഥിരതയാർന്ന പ്രകടനത്തോടെ സ്റ്റീവ് സ്മിത്ത് മികച്ച റൺസ് കണ്ടെത്തുന്നുണ്ടെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുക്കാൻ സ്റ്റീവ് സ്മിത്തിന് ആയിരുന്നില്ല. എന്നാൽ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിച്ചപ്പോൾ സ്റ്റീവ് സ്മിത്ത് 31 റൺസ് എടുത്ത് പുറത്താവാതെ നിൽക്കുകയാണ്.