ഇത്തരം ഏകപക്ഷീയമായ പരമ്പരകള്‍ വെറും തമാശയാണ് – റമീസ് രാജ

Sports Correspondent

പാക്കിസ്ഥാനും സിംബാബ്‍വേയും തമ്മിലുള്ള ടെസ്റ്റ് പരമ്പര വെറും തമാശയായാണ് തോന്നുന്നതെന്ന് പറഞ്ഞ് റമീസ് രാജ. രണ്ട് ടെസ്റ്റുകളിലും സിംബാബ്‍വേയ്ക്ക് പാക്കിസ്ഥാന് മുന്നില്‍ ചെറുത്ത്നില്പ് പോലും ഉയര്‍ത്താനായിരുന്നില്ല. ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന്‍ മൂന്ന് ദിവസത്തിനുള്ളില്‍ വിജയം കൈവരിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ മൂന്നാം ദിവസം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന് വിജയം ഒരു വിക്കറ്റ് അകലെയാണ്.

ഇത്തരം മത്സരങ്ങള്‍ കാണികളെ മറ്റു കായിക ഇനങ്ങളിലേക്ക് നീങ്ങുവാന്‍ പ്രേരിപ്പിക്കുമെന്നാണ് റമീസ് രാജ വ്യക്തമാക്കിയത്. മൂന്ന് ദിവസത്തില്‍ അവസാനിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ വെറും നിരാശാജനകമായ കാര്യമാണെന്നും റമീസ് പറഞ്ഞു.

സിംബാബ്‍വേ കുറച്ച് കാലത്തേക്ക് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാതെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റമീസ് അഭിപ്രായപ്പെട്ടു.