ഓസ്ട്രേലിയയുടെ ഇന്ത്യ പര്യടനത്തിനിടെ പരിക്കേറ്റുവെങ്കിലും പാക്കിസ്ഥാനെതിരെയുള്ള പരമ്പരയില്‍ തുടര്‍ന്നും ടീമിനൊപ്പം കളിയ്ക്കുകയാണ് മാര്‍ക്കസ് സ്റ്റോയിനിസ്. ആദ്യ രണ്ട് മത്സരങ്ങളിലും താരത്തിനു ബാറ്റ് ചെയ്യേണ്ടി വരാതിരിക്കുകയും രണ്ട് മത്സരങ്ങളിലായി എട്ട് ഓവറുകള്‍ മാത്രമേ താരം എറിയുകയും ചെയ്തുള്ളു.
വലത്തെ കൈയ്യുടെ തള്ള വിരലിനേറ്റ പൊട്ടലാണ് താരത്തെ പൂര്‍ണ്ണമായും ഉപയോഗിക്കുവാന്‍ ഓസ്ട്രേലിയയ്ക്ക് തടസ്സമായത്. എന്നാല്‍ പരിക്ക് ലോകകപ്പിലെ തന്റെ പ്രകടനത്തെ ബാധിക്കില്ലെന്നാണ് താരം പറഞ്ഞത്. ഇപ്പോള്‍ ഫീല്‍ഡിംഗിനിടെയാണ് താന്‍ ഏറെ കരുതല്‍ എടുക്കുന്നതെന്നും താരം പറഞ്ഞു. നാലാഴ്ച കൊണ്ട് പരിക്ക് പൂര്‍ണ്ണമായും ഭേദമാകുമെന്നും തനിക്ക് ലോകകപ്പ് കളിക്കാനാകുമെന്നുമാണ് സ്റ്റോയിനിസ് പറയുന്നത്.
അതെ സമയം താരത്തിനു ഐപിഎല്‍ കളിക്കാനാകുമോ എന്നതില്‍ വ്യക്തതയില്ല. പരിക്കുമായി ഐപിഎല്‍ കളിക്കാന്‍ ഓസ്ട്രേലിയ താരത്തെ സമ്മതിക്കുമോ ആര്‍സിബി പരിക്കുള്ള താരത്തെ കളിപ്പിക്കുമോ എന്നതെല്ലാം ചോദ്യചിഹ്നങ്ങളാണ്.