വിജയത്തിലേക്ക് അടുത്ത് ശ്രീലങ്ക, മികച്ച അടിത്തറ പാകി ഓപ്പണര്‍മാര്‍

Sports Correspondent

വിജയ ലക്ഷ്യമായ 268 റണ്‍സ് തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെെ 133 റണ്‍സാണ് ശ്രീലങ്ക നേടിയിരിക്കുന്നത്. വിജയത്തിനായി 135 റണ്‍സ് കൂടിയാണ് ഒരു ദിവസം അവശേഷിക്കെ ലങ്ക നേടേണ്ടത്. ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയും സഹ ഓപ്പണര്‍ ലഹിരു തിരിമന്നേയുമാണ് ലങ്കയെ വിജയത്തിലേക്ക് നയിച്ച് കൊണ്ടിരിക്കുന്നത്.

കരുണാരത്നേ 71 റണ്‍സും ലഹിരു തിരിമന്നേ 57 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയാണ്. മോശം വെളിച്ചം കാരണം നാലാം ദിവസത്തെ മത്സരം നേരത്തെ അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. തുടക്കത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ന്യൂസിലാണ്ട് ബൗളര്‍മാര്‍ക്കെതിരെ ഓപ്പണര്‍മാര്‍ അല്പം ബുദ്ധിമുട്ട് അനുഭവി്ചചുവെങ്കിലും മത്സരം പുരോഗമിക്കും തോറും ബാറ്റിംഗ് മെച്ചപ്പെടുത്തി ഇരു താരങ്ങളും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ നേടുകയായിരുന്നു.