കരുണാരത്നേയ്ക്ക് അര്‍ദ്ധ ശതകം, ആദ്യ സെഷനിൽ മികച്ച സ്കോര്‍ നേടി ശ്രീലങ്ക

Sports Correspondent

അയര്‍ലണ്ടിനെതിരെ ഗോള്‍ ടെസ്റ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷനിൽ മികച്ച സ്കോര്‍ നേടി ശ്രീലങ്ക. ഓപ്പണിംഗ് വിക്കറ്റിൽ ദിമുത് കരുണാരത്നേയും നിഷാന്‍ മധുഷ്കയും ചേര്‍ന്ന് 64 റൺസ് നേടിയെങ്കിലും 29 റൺസ് നേടിയ മധുഷ്കയുടെ വിക്കറ്റ് കര്‍ടിസ് കാംഫര്‍ നേടുകയായിരുന്നു.

അതിന് ശേഷം 55 റൺസ് രണ്ടാം വിക്കറ്റിൽ കൂട്ടിചേര്‍ത്ത് ദിമുത് കരുണാരത്നേയും കുശൽ മെന്‍ഡിസും ചേര്‍ന്ന് ആദ്യ സെഷനിൽ ശ്രീലങ്കയെ 119/1 എന്ന നിലയിൽ എത്തിച്ചിട്ടുണ്ട്. കരുണാരത്നേ 54 റൺസും കുശൽ മെന്‍ഡിസ് 33 റൺസും നേടിയാണ് ക്രീസിൽ നിൽക്കുന്നത്.